ശ്രീ, ഇന്ന് നിന്നെ കുറച്ചധികം ഓർമ വന്നു. അന്ന് ആമിയെ പുറത്തെടുത്ത്
നിന്നെ തിരിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങൾക്കിടെ ഐസിയുവിനു മുന്നിലെ
തണുത്ത കസേരകളിലൊന്നിൽ വിറച്ചിരുന്ന് കണ്ണ് നിറഞ്ഞും മനസ്സ് തുടിച്ചും
ബുദ്ധി തരിച്ചും, കേട്ടതും പറഞ്ഞറിഞ്ഞതും തിരഞ്ഞു വന്നതുമായ
ദൈവനാമങ്ങളെയൊക്കെ പ്രാർത്ഥിച്ചും കേണപേക്ഷിച്ചും വഴിപാടു നേർന്നും ഞാൻ
എരിഞ്ഞു തീർത്ത നമ്മുടെ അവസാന പതിനഞ്ചു ദിവസങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ
നിനക്കും തോന്നിയിട്ടുണ്ടാവില്ലേ 'I am almost there' എന്ന്?
അർദ്ധബോധാവസ്ഥയിൽ വെന്റിലേറ്ററിൻറെ ചെറുതും വലുതുമായ അനേകം കുഴലുകൾ
കടിച്ചു പിടിച്ച് എതെങ്കിലുമൊരന്ത്യാഭിലാഷം ശബ്ദമില്ലാതെ
ഉരുവിട്ടിട്ടുണ്ടാവില്ലേ നീയും? ചിതലെടുക്കാതെ നിന്റെ ഓർമ്മകളെ സൂക്ഷിച്ച
ചെപ്പിൽ ഞാൻ കണ്ടെടുക്കാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകുമോ ആ
ദീർഘനിശ്വാസങ്ങൾ?
എന്റെ ഫോണിലെടുത്ത ആമിയുടെ ആദ്യ ഫോട്ടോ നിന്നെ കാണിച്ചപ്പോൾ വിടർന്നെങ്കിലും കുസൃതിയും തിളക്കവും ഇല്ലാത്ത നിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ ആഴം എനിക്കളക്കാൻ കഴിഞ്ഞില്ല. മാളുവിനെ ആദ്യമായെന്റെ കൈകളിൽ വെച്ച് തന്ന് 'അച്ഛനെ പോലെതന്നെയാണത്രെ' എന്ന കുശുമ്പു കലർന്ന ഉന്മാദം ആമിയുടെ കാര്യത്തിൽ നീ മനസ്സിലാഘോഷിച്ചിട്ടുണ്ടാവുമോ? 'ഇതൊന്നു കഴിയട്ടെ എന്നിട്ടാവാം' എന്ന് ആശുപത്രി വാസത്തെ ശപിച്ചിട്ടുണ്ടാവുമോ? തിരിച്ചു വീട്ടിലെത്തി പതിവുപോലെ ടീവീ കണ്ടിരിക്കുന്ന എന്നെയും കെട്ടിപ്പിടിച്ച് ചെവിയിൽ തോരാതെ പായ്യാരവും പരിദേവനങ്ങളും പെയ്യിക്കുന്നതു ആശുപത്രി കിടക്കയിൽ കിടന്നു സ്വപ്നം കണ്ടിട്ടുണ്ടാവുമോ?
നിന്നെ ചിതയിലെരിച്ചു തിരിച്ചുവരുമ്പോളാണ് ഡോക്ടർ വിളിച്ചത്. അവർ കണ്ടതിൽ ഏറ്റവും ഭാഗ്യവതിയായ ഭാര്യ നീയായിരുന്നത്രെ. അന്ന് അതിലെ ഐറണി പോലും മറന്ന് ഞാൻ ആശ്വസിച്ചു. പക്ഷെ അവസാനംവരെയും നീ ആഗ്രഹിച്ചു കാണില്ലേ, പ്രതീക്ഷിച്ചു കാണില്ലേ, വിശ്വസിച്ചു കാണില്ലേ ശ്രീ നിനക്കായി നിന്റെ സതീശേട്ടൻ ഏതറ്റം വരെയും പോകുമെന്ന്?
അവിടെയാണ് ഞാനശക്തനായത്.