അമ്മ നയിക്കുന്ന
പുഷ്പക വിമാനത്തിൻ
ചതുര മെത്തയിൽ
മുഖമാശ്വാസ പട്ടിലമർത്തി
പാദങ്ങളായാസക്കട്ടിലിൽ തൂക്കി
മുഖമിന്ത്യയെ പോലെ മിനുക്കി
സുഖ നിദ്ര പൂണ്ടിരിക്കുന്നു രാമൻ.
വെയിലിൽ, വെളിച്ചത്തിൽ
ഉരുകുന്ന തീ ചൂടിൽ
വിശപ്പിന്റെ വിളിയും
സ്നേഹപാഥേയവും
നുണഞ്ഞുറങ്ങുന്നു
രാമന്റെ രാജ്യം
രാവും പകലും
കാതങ്ങളേറെയും
ചവിട്ടി പതം വന്ന്
ചുവന്ന പാദങ്ങളിൽ
വരണ്ട് വിണ്ടുകീറിയ
പാതകൾ താണ്ടി
തിരികെ പോകയാണിന്നിന്ത്യ.
ദ്വാരകയ്‌ക്കൊ
തിരിച്ചയോധ്യയിലേക്കോ
കഴുത്തിൽ നുകം കെട്ടി,
അമ്മമാർ വലിക്കുന്ന
വണ്ടികളിലുറങ്ങി
തിരികെ യാത്രയാണിന്നിന്ത്യ.
മരിച്ചു വീണാൽ മോക്ഷം,
തളർന്നിരുന്നാൽ പാപം,
(കുചേലവൃത്താന്തങ്ങൾ
തിരക്കിയെത്തും
നവയാദവന്മാർ, കയ്യിൽ
അവൽപൊതി നൽകും
കണക്ക് ചേർക്കും.)
ലക്ഷ്യം കൊതിക്കുന്ന ഭാവി
സ്വപ്നങ്ങൾക്ക്
പലായനത്തിന്റെ യാതനാ സ്വർഗം.
മുന്നോട്ടു പോകയാണിന്ത്യ
നഗരശീലങ്ങളിൽ നിന്ന
രികുകൾ പൊടിച്ചിട്ട്
നാട്ടിലയക്കയാണിന്ത്യ
മുന്നോട്ടു പോകയാണിന്ത്യ
ഓരോ ചുവടിലും
കുരുതിക്ക് കളമിട്ട്
നഗരത്തിലേക്കും
നാശത്തിലേക്കും
തിരികെയളക്കുന്ന,
തോരോരോ വാമനപാദം.
പുഷ്പക വിമാനത്തിൻ
ചതുര മെത്തയിൽ
മുഖമാശ്വാസ പട്ടിലമർത്തി
പാദങ്ങളായാസക്കട്ടിലിൽ തൂക്കി
മുഖമിന്ത്യയെ പോലെ മിനുക്കി
സുഖ നിദ്ര പൂണ്ടിരിക്കുന്നു രാമൻ.
വെയിലിൽ, വെളിച്ചത്തിൽ
ഉരുകുന്ന തീ ചൂടിൽ
വിശപ്പിന്റെ വിളിയും
സ്നേഹപാഥേയവും
നുണഞ്ഞുറങ്ങുന്നു
രാമന്റെ രാജ്യം
രാവും പകലും
കാതങ്ങളേറെയും
ചവിട്ടി പതം വന്ന്
ചുവന്ന പാദങ്ങളിൽ
വരണ്ട് വിണ്ടുകീറിയ
പാതകൾ താണ്ടി
തിരികെ പോകയാണിന്നിന്ത്യ.
ദ്വാരകയ്‌ക്കൊ
തിരിച്ചയോധ്യയിലേക്കോ
കഴുത്തിൽ നുകം കെട്ടി,
അമ്മമാർ വലിക്കുന്ന
വണ്ടികളിലുറങ്ങി
തിരികെ യാത്രയാണിന്നിന്ത്യ.
മരിച്ചു വീണാൽ മോക്ഷം,
തളർന്നിരുന്നാൽ പാപം,
(കുചേലവൃത്താന്തങ്ങൾ
തിരക്കിയെത്തും
നവയാദവന്മാർ, കയ്യിൽ
അവൽപൊതി നൽകും
കണക്ക് ചേർക്കും.)
ലക്ഷ്യം കൊതിക്കുന്ന ഭാവി
സ്വപ്നങ്ങൾക്ക്
പലായനത്തിന്റെ യാതനാ സ്വർഗം.
മുന്നോട്ടു പോകയാണിന്ത്യ
നഗരശീലങ്ങളിൽ നിന്ന
രികുകൾ പൊടിച്ചിട്ട്
നാട്ടിലയക്കയാണിന്ത്യ
മുന്നോട്ടു പോകയാണിന്ത്യ
ഓരോ ചുവടിലും
കുരുതിക്ക് കളമിട്ട്
നഗരത്തിലേക്കും
നാശത്തിലേക്കും
തിരികെയളക്കുന്ന,
തോരോരോ വാമനപാദം.