പത്തു പന്ത്രണ്ടു വർഷമായി ഇയാളുടെ കൂടെ അടിമപ്പണിയെടുക്കുന്നു. ഇതിനിടെ ഒരിക്കൽ പോലും ഒരു തെറ്റ് വരുത്തിയിട്ടില്ല. എന്നിട്ടിപ്പോ ഒരു കുഞ്ഞുകാര്യത്തിന് അയാൾക്കറിയാവുന്ന തെറി മുഴുവൻ എന്റെ ചെവിയിലും മുഖത്തും തുപ്പലുകൊണ്ട് അഭിഷേകം ചെയ്തു വെച്ചിരിക്കുന്നു ദുഷ്ടൻ.
രഞ്ജിത് ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. നാവു പൊള്ളിയിട്ടും ചായക്ക് ചൂടില്ല എന്ന് ബംഗാളിയെ ചീത്ത വിളിച്ചു. പപ്സിലെ മസാലയ്ക്ക് ഉപ്പു കൂടുതലാണെന്ന് അവന്റെ വീട്ടിലിരിക്കുന്നവരെ കൂടി മനസ്സിലോർത്തു. എന്നിട്ടും പോരാതെ കൈ കഴുകുന്ന പൈപ്പ് ആഞ്ഞു തിരിച്ചു. അതു കരയാതെ തന്നെ തെളിനീർ പൊഴിച്ചു.
ഒരു ചെറിയ പരസ്യ കമ്പനിയിലെ സൂപർവൈസറാണ് രഞ്ജിത്. മാത്യു മുതലാളിയും ഒരു സെയിൽസ് എക്സിക്യൂട്ടീവും പിന്നെ താനും ഒരു ഫോട്ടോകോപ്പിയറും കൂടെയാകുമ്പോൾ കമ്പനി മുഴുവനും ആയി.
സപ്ളയറുടെ ക്വട്ടേഷൻ കമ്പനി മാർക്കപ്പ് കൂട്ടാതെ കസ്റ്റമർക്കയച്ചു കൊടുത്തു. ഈ ഒരു ചെറിയ കൈപ്പിഴയ്ക്കാണ് അയാളുടെ വായിൽ വന്നതെല്ലാം കേട്ടത്. രഞ്ജിത്തിന് കോപം കൊണ്ട് ഇരിപ്പുറയ്ക്കാതെയായി. ബാഗിനുള്ളിൽ കൈയിട്ടു തപ്പി. അതു കയ്യിൽ തടഞ്ഞപ്പോഴാണ് ഒന്നു തണുത്തത്. വൈകിട്ട് സ്വയം മറന്നുറങ്ങാനുളള മരുന്ന്.
അപ്പുറത്തെ ടേബിളിൽ ഷറഫുദ്ദീനും ബാഗിൽ തപ്പുക തന്നെയായിരുന്നു. വിറക്കുന്ന കൈകൾ കൊണ്ട് എത്ര തപ്പിയാലും തലോടിയാലും കറി വെച്ച മത്തി പൊരിച്ചതാവില്ല എന്നറിയാത്തവനല്ല ഷറഫു. 'യ്ക്ക് രണ്ടു കയ്യേളളൂ. അതോണ്ട് വയ്ക്ക്ണത് ണ്ടാക്കി തരാ'ന്ന് പറഞ്ഞപ്പൊ ഓളെ തലയ്ക്ക് രണ്ടെണ്ണം കൊട്ക്കണ്ടതായിനു 'ഹിമാറ്.'
പെണ്ണു കെട്ടിയിട്ട് കൊല്ലം കുറെയായെങ്കിലും ഷറഫൂന് ഉമ്മാന്റെ പൊരിച്ച മത്തീന്റെ സ്വാദ് നാക്കിലുണ്ട്. റംലത്ത് എങ്ങിന്യൊക്കെ ഭക്ഷണണ്ടാക്കിയാലും അയ്ന്റടുത്തെത്തൂല. മത്തി പൊരിക്കാത്തേന് തലാക്ക് ചൊല്ലാനൊന്നും പറ്റൂലാലോ. സഹിക്കുക തന്നെ.
സേവ്യറും സഹികെട്ടു പോയി. ഹോട്ടലിലെ കാഷ്യർ ഹഫദിന്റെ സ്കൂട്ടർ റിപ്പയർ കഴിഞ്ഞു തിരിച്ചു കൊടുക്കാൻ കൊണ്ടവന്നതാ സേവ്യർ. ഒന്നര കിലോമീറ്റർ ഓടാൻ കാൽ മണിക്കൂർ! മൂന്ന് വലിയ കുഴികളിൽ വീണു. കല്ലുരഞ്ഞുണ്ടായ മുറിവിൽ ചളിവെള്ളം തട്ടി നീറുന്നു. റോഡിലും ഭേദം അപ്പുറത്തെ വയലിലൂടെ ഓടിക്കുന്നതാ. ആരെയയെന്നില്ലാതെ പല്ലിറുമ്മി നാലു തെറി വിളിച്ചു, ഒന്നു കാറിതുപ്പി. 'ഈ നാടു നന്നാവില്ല.'
അങ്ങിനെ വേറെയും ഒരുപാട് പുരുഷപ്രജകൾ ആരോടൊക്കെയോ എന്തിനൊക്കെയോ തിളച്ചുയർന്ന കോപം കണ്ണുരുട്ടിയും പല്ലിറുമ്മിയും മുഷ്ടിചുരുട്ടിയുമൊക്കെ അടിച്ചമർത്തി വെച്ചിരുന്ന ഉച്ചവെയിൽ സന്ദർഭത്തിലാണ് ചിരിച്ചു കൊണ്ടോടിയ ഒരു യുവാവിനെ ചൂണ്ടി കോയാക്ക പറഞ്ഞത് 'ആ ബംഗാളി എന്തോ കട്ടിട്ട് ഓടണതാണോ?'
'പിടിയവനെ', 'അടിയവനെ'.
ഞൊടിയിട കൊണ്ടാണ് അതൊരൂ കൂട്ടയോട്ടമായത്. പാവം ചങ്ങാതി, എന്തിനെന്നറിയാതെ അവനും ഓടി.
റോഡിലൂടെ, റോഡ് മുറിച്ചു കടന്ന്, പുതിയ ഷോപ്പിംഗ് മാളിനുള്ളിലേക്ക്, പുറത്തേക്ക്. മുന്നിൽ അവൻ; ദൂരെയല്ലാതെ പുറകെ അവരും. ബീവറേജസ് ക്യൂവിനു ചുറ്റും, തൊട്ടപ്പുറത്തുള്ള ഇടവഴിയിലൂടെ, ബാബുവേട്ടന്റെ വർക്ക്ഷോപ്പിലെ കാറുകൾക്കിടയിലൂടെ, പിന്നിലെ പാടവരമ്പിലൂടെ.
അവൻ ക്ഷീണിച്ചു പോയി. അവരാൾക്കൂട്ടമല്ലെ, ഊർജ്ജിതരായ ആൾക്കൂട്ടം. അവരവനെ വളഞ്ഞു.
ഒരടി പൊട്ടി.
'എടാ ബംഗാളീ.'
'യൂപി സെ ഹും. മെ ബേക്കസൂർ ഹും. '
'എടാ യൂപ്പിക്കാരൻ ബംഗാളി. ഇന്നലെ വേറെ പേരല്ലെടാ പറഞ്ഞത്. ഇന്ന് അത് മാറ്യോ? കള്ളൻ.'
'അടിയെടാ.'
പിന്നവിടെ അടിയുടെ പൂരമായിരുന്നു. ചുരുട്ടിവെച്ച മുഷ്ടികൾ അവന്റെ മേൽ പതിച്ചു. ഇറുമ്മിയ പല്ലുകൾ അവനെ കടിച്ചു. ഉരുട്ടിയ കണ്ണുകൾ അവനെ കരിച്ചു.
അവരുടെ മനോവ്യാപാരം ആരും കേട്ടില്ലല്ലോ.
'നീയെന്നെ ചീത്തവിളിക്കും അല്ലെടാ പരട്ട മാത്യു?' 'പൊരിക്കാൻ പറഞ്ഞാ കറിവെക്കുന്ന ബലാല്' 'നിനക്കൊക്കെ പശുവിറച്ചി കഴിക്കണമല്ലടാ?' 'ഒരു ചായ ചോദിച്ചാല് ണ്ടാക്കിക്കോളീന്ന് അല്ലെടീ?'
'ബൈക്ക് വാങ്ങാൻ കാശു ചോദിച്ചിട്ട് ജോലി ചെയ്ത് കാശ് ഉണ്ടാക്കിക്കോന്ന് അല്ലെടോ കിളവാ.' 'തുണി തിരുമ്പി തന്നതും പോരാ അയലില് ഇടാനും ഞാൻ വേണം അല്ലെടീ ____ മോളെ.' അങ്ങിനെ, അങ്ങിനെ...
പാവം യൂപ്പിക്കാരൻ ബംഗാളി. ഇതൊന്നും അവനറിയുന്നില്ലല്ലോ.
കൂട്ടത്തിൽ സേവ്യറിന്റെ ചോദ്യം മാത്രം അവൻ കേട്ടു.
ഈ നാടു നന്നാക്കാൻ നീയൊന്നും സമ്മതിക്കില്ല അല്ലേ?