കാക്കി, വടിയുമായ്
വന്നെന്റെ പുറം പൊളിയ്ക്കും.
ഈ രാത്രിയുപവാസമാകും.
ഉദിച്ചുയരട്ടെ കേരളം, ശേഷം
മാത്രം മതി ഞങ്ങള്ക്കത്താഴക്കഞ്ഞി!
രണ്ടുനാള്‍ പട്ടിണി
കൊണ്ടെന്റെ
നാടിന്നു നന്മ വരട്ടെ.
ക്ലബുണ്ട്, ഡാന്‍സുണ്ട്
പ്രധാനമന്ത്രി, പരിവാരവുമായുണ്ട്,പിന്നെയുമേതോ തൊലിവെള്‌പ്പുള്ളോരും,
നാട്ടുസായിപ്പന്മാരൊരുപട വേറെയും.
മുഖ്യനും കൂട്ടരും പണ്ടേയിരിപ്പുണ്ട്
കൂട്ടലും, കിഴിയ്ക്കലും, വെട്ടും തിരുത്തും
കഴിഞ്ഞൊട്ടേറെയാപ്പീസറന്മാരുമുണ്ട്.
പാവയ്ക്കപോലത്തെ രാജ്യത്ത്,
നമ്മുടെ
കോടിക്കണക്കിനു രൂപാ വരും.തിന്നും കുടിച്ചും മാത്രം കഴിയുന്ന
യുവതയ്ക്കു സ്ഥിരമായി ജോലികിട്ടും.
കാടില്ല, മലയില്ല,
നദിയില്ലയെങ്കിലും
നാടുമുഴുവന്‍
തൊഴില്ശാലയാകും.വയലില്ല കൃഷിയില്ല, വിളവില്ലയെങ്കിലും
വമ്പന്‍ തുകയ്ക്ക് നാം ഭൂമി വില്‍ക്കും.
മക്കളീ ധാത്രിയെ പങ്കുവെയ്ക്കുന്നതു
കണ്ടൊരു കാതം മാറി മറഞ്ഞുനില്ക്കും
പ്രതിപക്ഷശബ്ദവും നേര്‍ത്തുപോകും.
ഇന്നിനിയുപവാസമാകാം
നാട്ടിലെന്‍, പട്ടിണിയെത്താതിരിയ്ക്കാന്‍.ഇനിയെന്നുമുപവാസമാകാം
പട്ടിണി, പുത്തരിയാകാതിരിയ്ക്കാന്‍.
താങ്കൾക്ക് അവിടെയിരുന്നാലും ഈ നാടിൻരെ വേദന മനസ്സിലാവുന്നുണ്ടല്ലോ..വിത്തെടുത്തുണ്ട് ഇവരെല്ലാംകൂടി കേരളം മുടിക്കും..
ReplyDeleteഞങ്ങള്‍ പ്രവാസികള്‍ അങ്ങിനെയാണ്. ശരീരവും ജോലിയും മാത്രമേ ഇവിടെയുള്ളൂ. മനസ്സ് മുഴുവനും അവിടെയാണ്. നാടിന്‍റെ ദുരവസ്ഥയില്‍ ഞങ്ങളും അത്ര തന്നെ ഖിന്നരാണ്.
Delete