അച്ഛനുറങ്ങാന്‍ പറ്റുന്നില്ല കുഞ്ഞേ. നീയൊരു പെണ്കുഞ്ഞാണെന്നു പെട്ടെന്നാരോ ഓര്‍മിപ്പിച്ചത് പോലെ. അറിവും അലങ്കാരവുമല്ല, നിന്റെ സുരക്ഷയാണ് പ്രധാനം എന്ന് ഓര്‍ക്കാപ്പുറത്ത് തിരിച്ചറിഞ്ഞതു പോലെ, കണ്ണിനും കണ്പോളകള്ക്കുമിടയില് മനസ്സ് പേടിസ്വപ്നങ്ങള്‍ തിരയുന്നതു പോലെ, അങ്ങ് ഡെല്‍ഹിയില്‍നിന്ന് ഒരച്ഛന്റെ തേങ്ങല്‍ എന്റെ തളര്‍ന്ന ചെവിയില്‍ പടരുന്നത് പോലെ.
ഇനിയെനിക്കെങ്ങിനെ ഉറങ്ങാനാകും? നിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, വിലക്കുകളില്ലാതെ നിന്നെ വളര്‍ത്തണം എന്ന മോഹം, ജീവിതമെന്നാല്‍ എന്ത് എന്ന് നീ സമൂഹത്തില്‍ നിന്ന് പഠിയ്ക്കണം എന്ന സങ്കല്പം എല്ലാം മറന്ന് ഒരു സുരക്ഷാ കവചത്തിനുള്ളില്‍ നിന്നെ തളച്ചിടാന്‍ എനിക്കാവില്ല. നരഭോജികള്‍ ചുറ്റും പതുങ്ങിയിരിക്കുന്നുണ്ടെന്ന് അറിയാതിരിയ്ക്കാനുമാവില്ല. ഇനി ഞാനുണര്ന്നിരുന്നല്ലേ പറ്റൂ.
ആണും പെണ്ണും തമ്മില്‍ ബയോളജിക്കല്‍ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുതന്നത് മറന്നെയ്ക്കൂ. ആ ബയോളജി തന്നെയാണ് നരാധമന്മാര്ക്ക് പ്രേരണ. ആ വ്യത്യാസം തന്നെയാണ് അവരുടെ ആയുധം. ഭ്രാന്തന്മാര്, അതൊന്നുമാത്രമാണ് അവര്‍ക്ക് ജീവിതം.
കേമമാണത്രേ നമ്മുടെ സംസ്കാരം! ലോകപ്രശസ്തവുമാണ്. പക്ഷെ ഇനി നമ്മള് പ്രശസ്തരാകുന്നത് പിച്ചിചീന്തപ്പെടുന്ന പെണ്‍കുട്ടികളുടെ പേരിലാകും, സ്വന്തം വീട്ടില്‍പോലും സുരക്ഷിതരല്ലാത്ത സഹോദരിമാരുടെയും, കുഞ്ഞുങ്ങളുടെയും പേരിലാകും, ആവശ്യം കഴിഞ്ഞു തെരുവിലേയ്ക്ക് മരിക്കാന്‍ ഉപേക്ഷിയ്ക്കപ്പെടുന്ന ബസ് യാത്രക്കാരികളുടെ പേരിലാകും, സൌമ്യമാരുടെയും ശാരിമാരുടെയും പേരിലാകും.
സഹിയ്ക്കാനാവുന്നില്ല ഈ നിസ്സഹായാവസ്ഥ!
അച്ഛനിനി ഉറങ്ങാന്‍ പറ്റില്ല കുഞ്ഞേ. എനിയ്ക്കുണര്ന്നിരുന്നെ പറ്റൂ!

Superb, Eee avasthaykku kaaranakkar aaarokke?,
ReplyDelete" Kerala " - !!! Gods own Country !!!!
For What?????
കൊള്ളാം...മനോഹരമായിരിക്കുന്നു...പെണ്‍കുട്ടികള്‍ ഉള്ള അച്ചന്മാരുടെ വേദന നിറഞ്ഞിരിക്കുന്ന വാക്കുകള്‍..ഈ വേദനകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപെട്ട അച്ചന്മാരെ ഓര്‍ത്തുകൊണ്ട് നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷക്കയീ...അച്ചന്മാരെ നിങ്ങളോടൊപ്പം ഞാനും ഉണര്നിരിക്കാം...മനുഷ്യ മൃഗങ്ങളില്‍ നിന്നും നമ്മുടെ മക്കളുടെ ര്ക്ഷകായി....
ReplyDeleteസജി
നന്നായി...എല്ലാം നശിച്ചു പോയിട്ടില്ല, പോകില്ല എന്നു നമുക്കാശിക്കാം..
ReplyDelete